പാലോട്: കാര്‍ഷികവൃത്തിയുടെ ഗതകാല സ്‌മരണകളുണര്‍ത്തി പാലോട്ട് അമ്പതാമത് മേളക്ക് തിരശീല വീഴുന്നു . ഓരോ വര്‍ഷവും മേളയുടെ കടന്നു വരവ് പാലോട് കാരെ ആഘോഷത്തിന്റെ കൊടുമുടിയിലെത്തിക്കുകയാണ് പതിവ്. ഇക്കുറിയും അതു തെറ്റിയില്ല ഒരു ചില്ലിക്കാശിന്റെ പോലും പിരിവില്ലാതെ പതിനായിരങ്ങളുടെ പുനസമാഗമനത്തിനാണ് ഈ മേള സാക്ഷ്യം വഹിചച്ചത് .
ചിങ്ങകൊയ്‌ത്തിന്റെയും മകരകൃഷിയുടെയും ഇടവേളകളില്‍ ഉഴവുമാടുകളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും കാളച്ചന്തയെന്ന പേരില്‍ തുടങ്ങിയ കമ്പോളമാണ് കാര്‍ഷിക - കലാ - വ്യാപാരമേളയായി വളര്‍ന്നത്. പഴയ അഞ്ചലോട്ടക്കാരനുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന പ്രദേശമാണ്‌് പാലോട് .
പകലോടിയ നാട് എന്നാണ് പൂര്‍ണമായ നാമം. ഈ കാനന ഭൂമിയുടെ ഹൃദയ ഭാഗത്ത് ഒരു സംസ്‌കാരത്തിന്റെ വിത്തു പാകിയത് ഒരുകൂട്ടം കുശവന്മാരായിരുന്നു.ഇവര്‍ വിയര്‍പ്പൊഴുക്കി യാഥാര്‍ത്ഥ്യമാക്കിയ നെല്‍വയലുകളിലാണ് ആദ്യകാലങ്ങളില്‍ കാളച്ചന്ത അരങ്ങേറിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും തമിഴ്‌്്നാട്ടില്‍ നിന്നും ഉരുക്കളെ വാങ്ങാനും വില്‍ക്കാനും കാര്‍ഷിക വിളകളുടെ ക്രയവിക്രയത്തിനുമായി ജനം ഒഴുകിയെത്തിയതോടെ തെക്കന്‍കേരളത്തിലെ ഏറ്റവും വലിയ ജനകീയ കാര്‍ഷിക മാമാങ്കമായി മാറുകയായിരുന്നു.മക്രകൊയ്ത ്തു കഴിഞ്ഞ പാടങ്ങളായിരുന്നു തുടക്കത്തില്‍ ചന്തയുടെ സ്‌ഥിരം വേദി . മകരം രണ്ടാം വാരത്തിലെ ആദ്യ മൂന്നു ദിനങ്ങളിലായിരുന്നു ചന്ത. കര്‍ഷകര്‍ക്കു പുറമെ, തൊഴിലാളികളും കച്ചവടക്കാരും കൂടി ഭാഗമായതോടെ ഉത്സവമായി. ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതെ ലക്ഷണമൊത്ത കാളക്കൂറ്റന്മാരെതേടി വിവിധ ദേശങ്ങളില്‍ നിന്നും ആളുകളെത്തി. വിപണനത്തിനു ശേഷം ഉല്ലാസത്തിനായി കലാപരിപാടികളും ഒരുങ്ങിയതോടെ മേള കലാസ്വാദനത്തിന്റേതു കൂടിയായി.
മണ്‍മറഞ്ഞുപോയ വി.ഗോവിന്ദന്‍കുട്ടിനായര്‍, വേലംവെട്ടി ജനാര്‍ദ്ദനന്‍ പിള്ള, എസ്.മാധവന്‍പിളള, സി.വി. പ്രേംരാജ്, കുളങ്ങരവാസുദേവന്‍, എം.വിക്രമന്‍നാവയര്‍, എം.രാമയ്യന്‍പിള്ള, എസ്. അജയകുമാര്‍, എം.എ റഹിം, എം. ശ്രീധരന്‍ നായര്‍ തുടങ്ങിയ ആദ്യകാല പൗരപ്രമുഖരുടെ മനസ്സുലുദിച്ചതാണ് കാളച്ചന്ത എന്ന ആശയം.
കൃഷി നഷ്‌ടക്കച്ചവടമാവുകയും അന്യമാവുകയും ചെയ്യുന്ന അവസ്‌ഥയിലും തങ്ങളുടെ മേളയെ കൈവിടാന്‍ പാലോടുകാര്‍ തയ്യാറാല്ലെന്നതിന്റെ ഉദാഹരണമാണ് ഓരോ മേളയുടെയും വലിയ വിജയം.ഇനി അടുത്ത മേളക്കായി ഉള്ള കാത്തിരിപ്പ്
(മുഹമ്മദ് സാദിര്‍ഷ പാലോട് )
ചിങ്ങകൊയ്‌ത്തിന്റെയും മകരകൃഷിയുടെയും ഇടവേളകളില്‍ ഉഴവുമാടുകളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും കാളച്ചന്തയെന്ന പേരില്‍ തുടങ്ങിയ കമ്പോളമാണ് കാര്‍ഷിക - കലാ - വ്യാപാരമേളയായി വളര്‍ന്നത്. പഴയ അഞ്ചലോട്ടക്കാരനുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന പ്രദേശമാണ്‌് പാലോട് .
പകലോടിയ നാട് എന്നാണ് പൂര്‍ണമായ നാമം. ഈ കാനന ഭൂമിയുടെ ഹൃദയ ഭാഗത്ത് ഒരു സംസ്‌കാരത്തിന്റെ വിത്തു പാകിയത് ഒരുകൂട്ടം കുശവന്മാരായിരുന്നു.ഇവര്‍ വിയര്‍പ്പൊഴുക്കി യാഥാര്‍ത്ഥ്യമാക്കിയ നെല്‍വയലുകളിലാണ് ആദ്യകാലങ്ങളില്‍ കാളച്ചന്ത അരങ്ങേറിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും തമിഴ്‌്്നാട്ടില്‍ നിന്നും ഉരുക്കളെ വാങ്ങാനും വില്‍ക്കാനും കാര്‍ഷിക വിളകളുടെ ക്രയവിക്രയത്തിനുമായി ജനം ഒഴുകിയെത്തിയതോടെ തെക്കന്‍കേരളത്തിലെ ഏറ്റവും വലിയ ജനകീയ കാര്‍ഷിക മാമാങ്കമായി മാറുകയായിരുന്നു.മക്രകൊയ്ത
മണ്‍മറഞ്ഞുപോയ വി.ഗോവിന്ദന്‍കുട്ടിനായര്‍,
കൃഷി നഷ്‌ടക്കച്ചവടമാവുകയും അന്യമാവുകയും ചെയ്യുന്ന അവസ്‌ഥയിലും തങ്ങളുടെ മേളയെ കൈവിടാന്‍ പാലോടുകാര്‍ തയ്യാറാല്ലെന്നതിന്റെ ഉദാഹരണമാണ് ഓരോ മേളയുടെയും വലിയ വിജയം.ഇനി അടുത്ത മേളക്കായി ഉള്ള കാത്തിരിപ്പ്
(മുഹമ്മദ് സാദിര്‍ഷ പാലോട് )


No comments:
Post a Comment