Pages

Ads 468x60px

Featured Posts

Sunday, February 17, 2013

മേളയുടെ സമാപന സമ്മേളനം

ഇന്ന് വൈകുന്നേരം 06.00 മണി മുതല്‍..... ...
മേളയുടെ സമാപന സമ്മേളനം
അധ്യക്ഷന്‍ :ശ്രീ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍
ഉദ്ഖാടനം : ശ്രീ വി.എസ്. അച്ചുദാനന്തന്‍ ( ബഹു.പ്രതിപക്ഷ നേതാവ് )

മുഖ്യ അഥിതി : ശ്രീ .ഓ. രാജഗോപാല്‍
മുഖ്യ പ്രഭാഷണം : ശ്രീ. എ. സമ്പത്ത്.എം.പി.
ആദരിക്കല്‍: : ശ്രീ. കടകംപള്ളി സുരേന്ദ്രന്‍
ഉപഹാര സമര്പണം : ശ്രീ . കെ. മോഹന്‍കുമാര്‍
സമ്മാന വിതരണം: ശ്രീ . വി.കെ.മധു.
 

പാലോട് മേള ഇന്നുസമാപിക്കും

 

പാലോട്: അന്‍പതാമത് പാലോട് മേളയ്ക്ക് ഞായറാഴ്ച കൊട്ടിക്കലാശം. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

സിനിമാനടന്‍ എന്‍.എല്‍. ബാലകൃഷ്ണന്‍ നയിച്ച 'എടാ തടിയാ' എന്ന പരിപാടിയും ശ്രദ്ധേയമായി. 100 കിലോയ്ക്ക് മുകളിലുള്ള നിരവധി തടിയന്‍മാര്‍ മത്സരത്തിനെത്തി. 139 കിലോ ഭാരമുള്ള ആദില്‍ ആണ് തടിയന്‍മാരില്‍ ഒന്നാംസ്ഥാനത്ത്. ആസിഫ്, എം.പി. വേണുകുമാര്‍ എന്നിവര്‍ രണ്ടുംമൂന്നും സ്ഥാനം നേടി.

ശനിയാഴ്ച നടന്ന ഓലമെടയല്‍ മത്സരവും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 24 പേരാണ് മത്സരത്തിനെത്തിയത്. ഇതില്‍ പത്തുമിനിട്ടുകൊണ്ട് രണ്ട് കീറ് (ഒരുമടല്‍) ഓലമെടഞ്ഞ് വേലന്‍കോണത്തുനിന്നുള്ള സുമതി ഒന്നാംസ്ഥാനത്ത് വന്നു. ത്യാഗരാജന്‍, ജോസഫ്, വിജയന്‍, പങ്കജാക്ഷി എന്നിവര്‍ക്കാണ് മറ്റ് സമ്മാനങ്ങള്‍. മത്സരവിജയികള്‍ക്ക് എന്‍.എല്‍. ബാലകൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വൈകീട്ട് നടന്ന കാവ്യസന്ധ്യ പിരപ്പന്‍കോട് മുരളി ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ശ്രീകുമാര്‍, ടി.പി. ശാസ്തമംഗലം, ഡോ. ലേഖാനരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

അപ്രതീക്ഷിതമായി സമ്മേളനവേദിയിലെത്തിയ ജാസ്സി ഗിഫ്റ്റായിരുന്നു ശനിയാഴ്ച മേളയിലെ സംഗീതതാരം. ഇരട്ടക്കുട്ടികളെ ആദരിക്കല്‍, പുഞ്ചിരി മത്സരം, കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ക്കും വമ്പിച്ച ജനപ്രാതിനിധ്യമുണ്ടായിരുന്നു.

'എടാ തടിയാ'

പാലോട് മേളയില്‍ സിനിമാനടന്‍ എന്‍.എല്‍. ബാലകൃഷ്ണന്‍ നയിച്ച 'എടാ തടിയാ' എന്ന പരിപാടി ശ്രദ്ധേയമായി. 100 കിലോയ്ക്ക് മുകളിലുള്ള നിരവധി തടിയന്‍മാര്‍ മത്സരത്തിനെത്തി. 139 കിലോ ഭാരമുള്ള ആദില്‍ ആണ് തടിയന്‍മാരില്‍ ഒന്നാംസ്ഥാനത്ത്. ആസിഫ്, എം.പി. വേണുകുമാര്‍ എന്നിവര്‍ രണ്ടുംമൂന്നും സ്ഥാനം നേടി.

Saturday, February 16, 2013

മേള- ഓലമെടയല്‍ മത്സരം

മേള- ഓലമെടയല്‍ മത്സരം

പാലോട് മേളയില്‍ വന്‍ ജനത്തിരക്ക്


പാലോട്. ഒന്‍പതു ദിനരാത്രങ്ങളായി ആഹ്ളാദവും അറിവും സമ്മാനിച്ചു മണ്‍മറഞ്ഞ കൃഷി സംസ്കാരം ഓര്‍മപ്പെടുത്തി നടന്നുവരുന്ന പാലോട് സുവര്‍ണ ജൂബിലി മേള നാളെ കൊടിയിറങ്ങാനിരിക്കെ മേളാനഗരിയും പാലോട് ടൌണും ജനപ്രളയമായി. ഇന്നലെ നടന്ന വടംവലി രാത്രി വൈകിയും ആവേശം വിതറി തുടരുകയാണ്. കാര്‍ണിവല്‍ മേഖലയില്‍ ആവേശകൊടുമുടിയിലാണു കുട്ടികളും മുതിര്‍ന്നവരും. കുടുംബശ്രീ സംഗമവും ഇന്നലെ നടന്നു.

മേളയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍


 






























പാലോട്ട്‌ ചരിത്ര മേളക്ക് നാളെ തിരശീല വീഴുന്നു


പാലോട്‌: കാര്‍ഷികവൃത്തിയുടെ ഗതകാല സ്‌മരണകളുണര്‍ത്തി പാലോട്ട്‌ അമ്പതാമത് മേളക്ക് തിരശീല വീഴുന്നു . ഓരോ വര്‍ഷവും മേളയുടെ കടന്നു വരവ്‌ പാലോട് കാരെ ആഘോഷത്തിന്റെ കൊടുമുടിയിലെത്തിക്കുകയാണ്‌ പതിവ്‌. ഇക്കുറിയും അതു തെറ്റിയില്ല ഒരു ചില്ലിക്കാശിന്റെ പോലും പിരിവില്ലാതെ പതിനായിരങ്ങളുടെ പുനസമാഗമനത്തിനാണ്‌ ഈ മേള സാക്ഷ്യം വഹിചച്ചത് .
ചിങ്ങകൊയ്‌ത്തിന്റെയും മകരകൃഷിയുടെയും ഇടവേളകളില്‍ ഉഴവുമാടുകളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും കാളച്ചന്തയെന്ന പേരില്‍ തുടങ്ങിയ കമ്പോളമാണ്‌ കാര്‍ഷിക - കലാ - വ്യാപാരമേളയായി വളര്‍ന്നത്‌. പഴയ അഞ്ചലോട്ടക്കാരനുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന പ്രദേശമാണ്‌് പാലോട് .
പകലോടിയ നാട്‌ എന്നാണ്‌ പൂര്‍ണമായ നാമം. ഈ കാനന ഭൂമിയുടെ ഹൃദയ ഭാഗത്ത്‌ ഒരു സംസ്‌കാരത്തിന്റെ വിത്തു പാകിയത്‌ ഒരുകൂട്ടം കുശവന്മാരായിരുന്നു.ഇവര്‍ വിയര്‍പ്പൊഴുക്കി യാഥാര്‍ത്ഥ്യമാക്കിയ നെല്‍വയലുകളിലാണ്‌ ആദ്യകാലങ്ങളില്‍ കാളച്ചന്ത അരങ്ങേറിയത്‌. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും തമിഴ്‌്്നാട്ടില്‍ നിന്നും ഉരുക്കളെ വാങ്ങാനും വില്‍ക്കാനും കാര്‍ഷിക വിളകളുടെ ക്രയവിക്രയത്തിനുമായി ജനം ഒഴുകിയെത്തിയതോടെ തെക്കന്‍കേരളത്തിലെ ഏറ്റവും വലിയ ജനകീയ കാര്‍ഷിക മാമാങ്കമായി മാറുകയായിരുന്നു.മക്രകൊയ്‌ത്തു കഴിഞ്ഞ പാടങ്ങളായിരുന്നു തുടക്കത്തില്‍ ചന്തയുടെ സ്‌ഥിരം വേദി . മകരം രണ്ടാം വാരത്തിലെ ആദ്യ മൂന്നു ദിനങ്ങളിലായിരുന്നു ചന്ത. കര്‍ഷകര്‍ക്കു പുറമെ, തൊഴിലാളികളും കച്ചവടക്കാരും കൂടി ഭാഗമായതോടെ ഉത്സവമായി. ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതെ ലക്ഷണമൊത്ത കാളക്കൂറ്റന്മാരെതേടി വിവിധ ദേശങ്ങളില്‍ നിന്നും ആളുകളെത്തി. വിപണനത്തിനു ശേഷം ഉല്ലാസത്തിനായി കലാപരിപാടികളും ഒരുങ്ങിയതോടെ മേള കലാസ്വാദനത്തിന്റേതു കൂടിയായി.
മണ്‍മറഞ്ഞുപോയ വി.ഗോവിന്ദന്‍കുട്ടിനായര്‍,വേലംവെട്ടി ജനാര്‍ദ്ദനന്‍ പിള്ള, എസ്‌.മാധവന്‍പിളള, സി.വി. പ്രേംരാജ്‌, കുളങ്ങരവാസുദേവന്‍, എം.വിക്രമന്‍നാവയര്‍, എം.രാമയ്യന്‍പിള്ള, എസ്‌. അജയകുമാര്‍, എം.എ റഹിം, എം. ശ്രീധരന്‍ നായര്‍ തുടങ്ങിയ ആദ്യകാല പൗരപ്രമുഖരുടെ മനസ്സുലുദിച്ചതാണ്‌ കാളച്ചന്ത എന്ന ആശയം.
കൃഷി നഷ്‌ടക്കച്ചവടമാവുകയും അന്യമാവുകയും ചെയ്യുന്ന അവസ്‌ഥയിലും തങ്ങളുടെ മേളയെ കൈവിടാന്‍ പാലോടുകാര്‍ തയ്യാറാല്ലെന്നതിന്റെ ഉദാഹരണമാണ്‌ ഓരോ മേളയുടെയും വലിയ വിജയം.ഇനി അടുത്ത മേളക്കായി ഉള്ള കാത്തിരിപ്പ്
(മുഹമ്മദ്‌ സാദിര്‍ഷ പാലോട് )
 
 

Sample text

Sample Text

Blogroll