പാലോട്: അന്‍പതാമത് പാലോട് മേളയ്ക്ക് ഞായറാഴ്ച കൊട്ടിക്കലാശം.
സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം
ചെയ്യും.
സിനിമാനടന്‍ എന്‍.എല്‍. ബാലകൃഷ്ണന്‍ നയിച്ച 'എടാ തടിയാ' എന്ന പരിപാടിയും ശ്രദ്ധേയമായി. 100 കിലോയ്ക്ക് മുകളിലുള്ള നിരവധി തടിയന്‍മാര്‍ മത്സരത്തിനെത്തി. 139 കിലോ ഭാരമുള്ള ആദില്‍ ആണ് തടിയന്‍മാരില്‍ ഒന്നാംസ്ഥാനത്ത്. ആസിഫ്, എം.പി. വേണുകുമാര്‍ എന്നിവര്‍ രണ്ടുംമൂന്നും സ്ഥാനം നേടി.
ശനിയാഴ്ച നടന്ന ഓലമെടയല്‍ മത്സരവും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 24 പേരാണ് മത്സരത്തിനെത്തിയത്. ഇതില്‍ പത്തുമിനിട്ടുകൊണ്ട് രണ്ട് കീറ് (ഒരുമടല്‍) ഓലമെടഞ്ഞ് വേലന്‍കോണത്തുനിന്നുള്ള സുമതി ഒന്നാംസ്ഥാനത്ത് വന്നു. ത്യാഗരാജന്‍, ജോസഫ്, വിജയന്‍, പങ്കജാക്ഷി എന്നിവര്‍ക്കാണ് മറ്റ് സമ്മാനങ്ങള്‍. മത്സരവിജയികള്‍ക്ക് എന്‍.എല്‍. ബാലകൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വൈകീട്ട് നടന്ന കാവ്യസന്ധ്യ പിരപ്പന്‍കോട് മുരളി ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ശ്രീകുമാര്‍, ടി.പി. ശാസ്തമംഗലം, ഡോ. ലേഖാനരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
അപ്രതീക്ഷിതമായി സമ്മേളനവേദിയിലെത്തിയ ജാസ്സി ഗിഫ്റ്റായിരുന്നു ശനിയാഴ്ച മേളയിലെ സംഗീതതാരം. ഇരട്ടക്കുട്ടികളെ ആദരിക്കല്‍, പുഞ്ചിരി മത്സരം, കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ക്കും വമ്പിച്ച ജനപ്രാതിനിധ്യമുണ്ടായിരുന്നു.

No comments:
Post a Comment