Pages

Ads 468x60px

Thursday, February 14, 2013

ആപത്തിന്റെ ആശ്വാസമന്ത്രവുമായി 108 പാലോട് മേളയില്‍


പാലോട്: മരണത്തിനും ജീവിതത്തിനുമിടയിലുള്ള അകലമായി നൂറ്റിയെട്ട് ഉണ്ടെന്ന സന്ദേശവുമായി പാലോട് മേളയില്‍ 108 ആംബുലന്‍സിന്റെ പ്രവര്‍ത്തന വിശദീകരണം നടന്നു. ആതുരശുശ്രൂഷാരംഗത്ത് അറിഞ്ഞിരിക്കേണ്ട എല്ലാകാര്യങ്ങളും അക്കമിട്ടുനിരത്തിക്കൊണ്ടാണ് 108 ആംബുലന്‍സിന്റെ പ്രവര്‍ത്തനമികവ് മേളയില്‍ വിശദീകരിച്ചത്.

108 ആംബുലന്‍സിന്റെ തിരുവനന്തപുരം ഓപ്പറേഷന്‍ മാനേജര്‍ എസ്. ഹരികുമാര്‍ 108 ന്റെ വിശദമായ പ്രവര്‍ത്തനങ്ങളും സേവനങ്ങളും വിശദീകരിച്ചു. ബിജു, ശബരി, അഖില്‍, രതീഷ്, നികേഷ് എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. 108 ആംബുലന്‍സിനുള്ളില്‍ ഒരുക്കിയിട്ടുള്ള ആധുനിക സൗകര്യങ്ങളുള്ള ഉപകരണങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ജോര്‍ജ് ജോസഫ് സ്വാഗതവും പാലോട് സന്തോഷ് നന്ദിയും പറഞ്ഞു.

സുവര്‍ണജൂബിലി ആഘോഷിക്കുന്ന പാലോട് മേളയില്‍ വെള്ളിയാഴ്ച രാവിലെ 10 ന് സെമിനാര്‍, 2 ന് കുടുംബശ്രീ സമ്മേളനം, 3 ന് വടംവലിമത്സരം എന്നിവയുണ്ടാകും.


No comments:

Post a Comment

 

Sample text

Sample Text

Blogroll