Pages

Ads 468x60px

Sunday, February 10, 2013

അന്‍പതാമത് പാലോട് മേളയ്ക്ക് തിരി തെളിഞ്ഞു

പാലോട്: അരനൂറ്റാണ്ട് പിന്നിടുന്ന പാലോട്ടെ കാര്‍ഷിക സാംസ്‌കാരിക മേള തുടങ്ങി. അന്‍പത് കാര്‍ഷിക ദീപങ്ങള്‍ തെളിച്ചുകൊണ്ടാണ് മേള തുടങ്ങുന്നത്. 7ന് വൈകുന്നേരം 5ന് സാംസ്‌കാരിക ഘോഷയാത്രയോടെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മേള ഉദ്ഘാടനം ചെയ്തു.


ഫിബ്രവരി 8ന് ഉച്ചയ്ക്ക് 2ന് കാര്‍ഷിക പഠന ക്ലാസ്സ്. ഉദ്ഘാടനം പി. വത്സല, വൈകുന്നേരം 6ന് യുവജന സംവാദം, രാത്രി 8ന് കലാസന്ധ്യ. ഫിബ്രവരി 9ന് രാവിലെ 10ന് നേത്ര ചികിത്സാ ക്യാമ്പ്, 4ന് നാഗമാണിക്യം, 5ന് സംവാദം, രാത്രി 8ന് ഗാനമേള. ഫിബ്രവരി 10ന് രാവിലെ 10ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്, 10.15ന് ജില്ലാതല ചിത്ര രചനാ മത്സരം, 10.20ന് സെമിനാര്‍- മലയോര വികസനവും സാധ്യതകളും. വൈകുന്നേരം 5.30ന് ചര്‍ച്ചാ വേദി, 6.30ന് യുവജന സമ്മേളനം, രാത്രി 9ന് സിനിമാറ്റിക് ഡാന്‍സ്.

11ന് രാവിലെ 10ന് സെമിനാര്‍, വൈകുന്നേരം 5ന് ഇരട്ടക്കുട്ടികളുടെ സംഗമം, 6ന് കാവ്യസദസ്സ്, രാത്രി 9ന് തെയ്യാട്ടക്കാവ്.

12ന് രാവിലെ 10ന് റബ്ബര്‍കര്‍ഷക സെമിനാര്‍, വൈകുന്നേരം 5ന് ഓപ്പണ്‍ ഫോറം, 6ന് ഏകാങ്ക നാടകം, 7ന് നാടകമത്സരം.

13ന് 10ന് സെമിനാര്‍-കൗമാരക്കാരിലെ മാനസിക പ്രശ്‌നങ്ങള്‍, വൈകുന്നേരം 4ന് പുഞ്ചിരി മത്സരം, 6ന് പ്രതിഭാസംഗമം, രാത്രി 8ന് ചക്രായുധം.

14ന് പരിസ്ഥിതി സംരക്ഷണ സെമിനാര്‍, 2ന് പാചക മത്സരം, പായസമേള, 6ന് ചര്‍ച്ചാസമ്മേളനം, 6ന് കര്‍ഷകസംഗമം, 8.30ന് നൃത്തോത്സവം. 15ന് രാവിലെ 10ന് സെമിനാര്‍ - വ്യക്തിത്വ വികസനം, ഉച്ചയ്ക്ക് 2ന് കുടുംബശ്രീസംഗമം, 3ന് വടംവലി മത്സരം. 16ന് വൈകുന്നേരം 5.30ന് പ്രവാസി സംഗമം, 6.30ന് സാംസ്‌കാരിക സമ്മേളനം.

സമാപന ദിവസം 17ന് വൈകുന്നേരം 6ന് ഉദ്ഘാടനം. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, ഒ. രാജഗോപാല്‍, പന്ന്യന്‍ രവീന്ദ്രന്‍, എ. സമ്പത്ത് എം.പി എന്നിവര്‍ പങ്കെടുക്കും. രാത്രി 9ന് ചലച്ചിത്രതാരം ടിനിടോമി നയിക്കുന്ന മെഗാഷോ.

മേളയോടനുബന്ധിച്ച് അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, അക്വാഷോ, ഫോട്ടോ പ്രദര്‍ശനം, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ മേളകമ്മറ്റി ചെയര്‍മാന്‍ എം.എം. സലീം, ജന. സെക്രട്ടറി ജോര്‍ജ് ജോസഫ്, ട്രഷറര്‍ പി.എസ്. ദിവാകരന്‍നായര്‍, എം.പി. വേണുകുമാര്‍, സന്തോഷ് കെ, മനേഷ് ജി. നായര്‍, എ.പി. സുജിത്ത്, ഷിറാസ് ഖാന്‍, സുജിത്ത് എന്നിവര്‍ പങ്കെടുത്തു.
(വാര്‍ത്ത‍ കടപ്പാട് -മാതൃഭൂമി )

No comments:

Post a Comment

 

Sample text

Sample Text

Blogroll